തലശേരി :“സമപ്രായക്കാർ വയനാട്ടിൽ ഉടുതുണിമാത്രമായി ഉള്ളു പിടഞ്ഞിരിക്കുമ്പോൾ തങ്ങൾക്ക് എങ്ങനെയാണ് പുതുവസ്ത്രം ധരിച്ചു സന്തോഷമായിരിക്കാൻ കഴിയുക' -ഞങ്ങളേക്കാൾ വസ്ത്രങ്ങൾ ആവശ്യമുള്ളത് അവർക്കല്ലേ'-
തലശേരി ബോയ്‌സ് ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ പുതുവസ്ത്രങ്ങൾ സബ് കലക്ടറെ ഏൽപ്പിക്കുമ്പോൾ പറഞ്ഞ വാക്കുകൾ. ഒറ്റരാത്രികൊണ്ട് ഒന്നുമില്ലാതായവർ.. ദുരന്തമുഖത്ത് കരയാൻ പോലുമാകാതെ വിറങ്ങലിച്ചു നിൽക്കുന്ന കുരുന്നുകൾ .. അവരുടെ ദുഃഖം മനസിലാക്കിയ ബോയ്സ് ഹോമിലെ കുട്ടികൾ ആരൊക്കെയോ
നൽകിയ 30 ജോഡി പുതുവസ്ത്രങ്ങളാണ് വയനാട്ടിലെ ദുരന്തഭൂമിയിലെ കുട്ടികൾക്കായി കൈമാറിയത്.
ആരോരുമില്ലാത്തവരെ ചേർത്തു നിർത്തിയവരോടുള്ള സ്നേഹവായ്പ് അവരുടെ മുഖത്ത് നിറഞ്ഞുനിന്നു. സബ് കലക്ടർ സന്ദീപ് കുമാറിൻ്റെ ചോദ്യത്തിന് 'ഞങ്ങളേക്കാൾ ഇപ്പോൾ വസ്ത്ര ങ്ങൾക്ക് ആവശ്യമുള്ളത് അവർ ക്കല്ലേ.. ഇത്രയെങ്കിലും ചെയ്തല്ലോ എന്ന ആശ്വാസമാണ് ഞങ്ങൾക്ക്'. കുട്ടികളുടെ വാക്കുകൾ ഹൃദയം നിറയ്ക്കുന്നു. ജീവനക്കാരോടൊപ്പം എത്തിയാണ് വസ്ത്രം കൈമാറിയത്.
#tag:
തലശ്ശേരി