മാഹി:പള്ളൂർ സബ് സ്റ്റേഷന് സമീപത്ത് വെച്ച് സർവീസ് റോഡിലൂടെ അമിത വേഗതയിൽ വന്ന കാർ ഓട്ടോയെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി. ഓട്ടോയിൽ സഞ്ചരിച്ച നാലു യുവാക്കൾ വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു.
കമ്യൂണിറ്റി ഹാൾ പരിസരത്ത് നിന്നും പള്ളൂരിലേക്ക് പോവുകയായിരുന്ന ഓട്ടോയിലാണ്
തലശ്ശേരി ഭാഗത്ത് നിന്നും വടകര ഭാഗത്തു സർവീസ് റോഡ് വഴി പോകുന്ന കാർ അമിത വേഗതയിൽ വന്നിടിച്ച് നിർത്താതെ പോയത്
ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞെങ്കിലും യാത്രക്കാരും ഡ്രൈവറും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു
നിർത്താതെ പോയ കാറിൻ്റെ വിവരങ്ങൾ നൽകിയതിനെ തുടർന്ന് കാർ പള്ളൂർ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു