സിനിമാമേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് നടൻ പൃഥ്വിരാജ്.
'ഇങ്ങനെ ഒരു തിരുത്തൽ , ശരിയായ ദിശയിലേക്കുള്ള ഒരു വഴിമാറ്റിവിടല് ആദ്യം നടന്നത് മലയാള സിനിമയിലെന്ന് ഇന്ത്യന് സിനിമാ മേഖലയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തും. അത് നടന്നത് സിനിമാ മേഖലയില് ആണ് എന്ന് ചരിത്രം ഓര്മ്മപ്പെടുത്തും'- പൃഥ്വിരാജ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സിനിമ കോണ്ക്ലേവ് പ്രശ്നങ്ങള് പരിഹരിക്കാന് ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.