Zygo-Ad

ഓണക്കിറ്റ് വിതരണവും ശ്രേഷ്ഠാദരവും

 മാഹി:ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ
ഓഗസ്റ്റ് 31 ന് വൈ: 3 മണിക്ക് മാഹി ശ്രീനാരായണ ബി.എഡ് കോളജ് ഓഡിറ്റോറിയത്തിൽ
ശ്രേഷ്ഠാദരവും ഓണക്കിറ്റ് വിതരണവും നടക്കും.

രമേശ് പറമ്പത്ത് എംഎൽഎ. ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങൾക്ക് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി  കുമ്മായ മുകുന്ദന്റെ സ്മരണയിലാണ് പുരസ്ക്കാരം നൽകുന്നത്.

ഡോ: ജയ്ക്കർ പ്രഭു ( ജനകീയ ഡോക്ടർ ) മഹിജ തോട്ടത്തിൽ(ബി.എസ്.എസ്.ദേശീയ അവാർഡ് ജേതാവ് കവയിത്രി, കോവിഡ്/പ്രളയകാല മാതൃകാ സേവനം)

ഹബിബ് ( വണ്ടി പിടികയുടെ രുചിപ്പെരുമ മാഹി പാർക്ക്)

മോഹനൻ (അരനൂറ്റാണ്ടായി സോഡ നിർമ്മാണം)

 കെ.പി.രാഘവൻ ചെറുകല്ലായി ( മികച്ച വായനക്കാരൻ, ചരിത്ര പണ്ഡിതൻ )

 നൗഷാദ് ( ഒട്ടോ ഡൈവർ ഡയാലിസിസ്സ് രോഗികളേയും . കാൻസർ രോഗികളേയും  സൗജന്യമായും പരിമിതമായ ചാർജ് വാങ്ങിയും കഴിഞ്ഞ അഞ്ച് വർഷമായി യാത്രാസൗകര്യമൊരുക്കുന്ന മനുഷ്യ സ്നേഹി)

 കെ.അംബിക @ ശോഭന (അരനൂറ്റാണ്ടു കാലമായി മാതൃകാ ക്ഷിരകർഷക )

 സരിഗ ( മാതൃകാ ആരോഗ്യ  പ്രവർത്തക ) കുനിയിൽ രാഘവൻ ടൈലർ (മരണാനന്തര ചടങ്ങുകൾക്ക് കഴിഞ്ഞ ആറ് പതിറ്റാണ്ടു കാലമായി സൗജന്യമായി വസ്ത്രങ്ങൾ തയ്യിച്ച് നൽകുന്നയാൾ)

മെഹബുബ്പടിക്കലക്കണ്ടി ( പാമ്പുപിടുത്തം) സി.എം.പവിത്രൻ കോറോൾ പന്തക്കൽ (സാമൂഹ്യ സേവനം / ജീവകാരുണ്യം)
എന്നിവരെയാണ് ഉപഹാരം നൽകി ആദരിക്കുന്നത്.
*

വളരെ പുതിയ വളരെ പഴയ