തലശ്ശേരി നഗരസഭയിലെ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങൾ സ്പീക്കർ സന്ദർശിച്ചു.


തലശ്ശേരി: നഗരസഭ പരിധിയിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി, മലബാർ കാൻസർ സെന്റർ ചെയ്യുന്ന  കോടിയേരി, പാറാൽ, മാടപ്പീടിക, പാഴ്സിക്കുന്ന്, പുഴുതിനക്കുന്ന്, പൊതുവാച്ചേരി, പുന്നോൽ എന്നിവിടങ്ങളിലെ നിർദിഷ്ട കുടിവെളള പദ്ധതി പ്രദേശങ്ങൾ നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ സന്ദർശിച്ചു. 

ജല വകുപ്പ് ഉദ്യോഗസ്ഥർ, തലശ്ശേരി  നഗരസഭ വൈസ് ചെയർമാൻ എം.വി.ജയരാജൻ തുടങ്ങിയവർക്കൊപ്പമാണ് സ്പീക്കർ എത്തിയയത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളില്‍  വെള്ളമെത്തിക്കുന്നതിന്  അടിയന്തര നടപടി സ്വീകരിക്കുന്നതിനും  ഉയര്‍ന്ന ഭാഗങ്ങളില്‍ ജലലഭ്യത ഉറപ്പാക്കുന്നതിന്  ടാങ്ക് സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികള്‍ക്ക് സംസ്ഥാന ഫണ്ട്  ഉപയോഗപ്പെടുത്തി പുതിയ പ്രൊപ്പോസല്‍ തയ്യാറാക്കുന്നതിനും ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സ്പീക്കര്‍ എ. എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ തീരുമാനം എടുത്തിരുന്നു. 

സംസ്ഥാന പദ്ധതിയിൽ ആറ്  കോടി രൂപ ഇതിനായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിൻ്റെ ഭാഗമായിരുന്നു സ്പീക്കറുടെ സന്ദർശനം. കണ്ണൂർ വാട്ടർ അതോറിറ്റി സൂപ്രണ്ടിങ്ങ് എഞ്ചിനിയർ സുധീപ് കെ, എക്സിക്യൂട്ടിവ് എഞ്ചിനിയർ റിജു വി, അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ്എഞ്ചിനീയർ ജ്യോതികുമാർ, അസിസ്റ്റൻ്റ് എഞ്ചിനീയർ ഗോകുൽ ഇ , പ്ലംബ്ലിംഗ് ഇൻസ്പെക്ടർ സുബീഷ് എൻ തുടങ്ങിയവർക്കൊപ്പമാണ് സ്ഥലം സന്ദർശിച്ചത്. മന്ത്രി തലത്തിൽ കൈ കൊണ്ട തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കാനും തീരുമാനമായി.

വളരെ പുതിയ വളരെ പഴയ