ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന തല അവാർഡ് മാഹി സ്വദേശി ടി. കെ.ഗോപിനാഥന്.


മാഹി:ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന തല അവാർഡ് -2024 ബാർ ടു മെഡൽ ഓഫ് മെറിറ്റ് മാഹി സ്വദേശി ടി. കെ.ഗോപിനാഥന് ലഭിച്ചു. തലശ്ശേരി ഗവ : വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, കൊടുവള്ളിയിലെ റിട്ടയേർഡ് ചിത്രകല അധ്യാപകനും, സ്കൗട്ട് മാസ്റ്ററും ആയിരുന്ന ടി. കെ. ഗോപിനാഥൻ, എച്ച്.ഡബ്ല്യു.ബി (എസ്) ഇപ്പോൾ തലശ്ശേരി വിദ്യാഭ്യാസജില്ല ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസിസ്റ്റന്റ് ജില്ലാ കമ്മിഷണറായി സേവനം അനുഷ്ഠിക്കുന്നു. 38 വർഷമായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് തിരുവനന്തപുരം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്‌ ഐ.എ.എസ് അവാർഡ് നൽകി.

വളരെ പുതിയ വളരെ പഴയ