അഭിപ്രായങ്ങൾ രേഖപ്പെടുത്തൂ.... ,നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നേടൂ; സംസ്ഥാനതല കൈത്തറിമേള തുടങ്ങി

 


കണ്ണൂർ : ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള സംസ്ഥാനതല കൈത്തറി വസ്ത്ര, കരകൗശല പ്രദർശന വിപണന മേള കണ്ണൂർ പോലീസ് മൈതാനത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്‌തു. കേരളത്തിലെ പ്രമുഖ കൈത്തറി സംഘങ്ങൾ, ഹാൻടെക്സ്, ഹാൻവീവ് എന്നിവക്ക് പുറമേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കൈത്തറി, കരകൗശല സംഘങ്ങളുടേത് അടക്കം ആകെ 63 സ്റ്റാളുകളാണ് മേളയിലുള്ളത്. 6 എണ്ണം കരകൗശല സ്റ്റാളുകളാണ്. സെപ്റ്റംബർ 14-വരെയാണ് മേള. കൈത്തറി മുണ്ടുകൾ ബെഡ് ഷീറ്റുകൾ, സാരികൾ, പട്ട് സാരികൾ മറ്റു വിവിധയിനം കൈത്തറി, കരകൗശല ഉത്പന്നങ്ങൾ മേളയിലുണ്ട്. കൈത്തറി ഉത്പന്നങ്ങൾക്ക് 20 ശതമാനം സർക്കാർ റിബേറ്റ് ലഭിക്കും. കേരളത്തിലെ കൈത്തറി സംഘങ്ങളുടെ സ്റ്റാളുകളിൽ നിന്നും ആയിരം രൂപയുടെ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് നൽകുന്ന സമ്മാന കൂപ്പൺ നറുക്കെടുപ്പിലൂടെ ദിവസവും മൂന്ന് പേർക്ക് ആയിരം രൂപ വിലമതിക്കുന്ന കൈത്തറി ഉത്പന്നങ്ങൾ സമ്മാനമായി നൽകും. അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന മൂന്ന് പേരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത് ആയിരം രൂപയുടെ വീതം കൈത്തറി ഉത്പന്നങ്ങൾ സമ്മാനമായി നൽകും.

വളരെ പുതിയ വളരെ പഴയ