Zygo-Ad

അമീബിക് മസ്തിഷ്കജ്വരം : തിരുവനന്തപുരത്ത് ഒരാൾക്കു കൂടി രോഗം സ്ഥിരീകരിച്ചു.


കേരളം :തിരുവനന്തപുരത്തെ നാവായിക്കുളം സ്വദേശിനി ശരണ്യ (24) എന്ന യുവതിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരിക്കുന്നു. കേരളത്തിൽ സ്ത്രീക്ക് ഈ രോഗം ബാധിക്കുന്നത് ആദ്യമായാണ്. ഇതിനുമുമ്പ് കണ്ണറവിള, പേരൂർക്കട സ്വദേശികൾക്കാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചത്.

നിലവിൽ ഈ രോഗം ബാധിച്ച് ചികിത്സയിലുള്ളത് ഏഴുപേരാണ്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം 23ന് നെയ്യാറ്റിൻകര കണ്ണറവിള സ്വദേശി അഖിൽ (27) ഈ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. തുടർന്ന് അഖിലിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ അഞ്ചുപേർക്കും രോഗം ബാധിച്ചു. ഇവർ എല്ലാവരും കണ്ണറവിള കാവിൽകുളത്തിൽ കുളിച്ചവരാണ്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്നര വയസ്സുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയ കുട്ടി സംസാരിച്ച് തുടങ്ങി. മൂന്ന് ആഴ്ച വെൻ്റിലേറ്ററിലായിരുന്ന കുട്ടി അപകടനില തരണം ചെയ്തതായും ഒരാഴ്ച കൊണ്ട് ആരോഗ്യനില പൂർണമായി വീണ്ടെടുക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ