തലശ്ശേരി:അപകടാവസ്ഥയിലായ മുല്ലപ്പെരിയാർ അണക്കെട്ട് ഡീ കമ്മീഷൻ ചെയ്ത് പുതിയ അണക്കെട്ട് നിർമ്മിക്കുവാൻ കേന്ദ്രസർക്കാർ അടിയന്തി രമായി ഇടപെടണമെന്നും സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ കാരണം പറഞ്ഞ്
അണക്കെട്ടിന്റെ നിർമ്മാണം കൊണ്ടുപോകുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അനീതിയാണെന്നും കേരളത്തിന് സുരക്ഷ,തമിഴ്നാടിന് വെള്ളം എന്ന തീരുമാനത്തിൽ അടിയന്തി ര ഇടപെടലായി കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കണ്ണൂർജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് സെപ്റ്റംബർ എട്ടിന് നടക്കുന്ന രാജഭവൻ മാർച്ച് വിജയിപ്പിക്കാനും തീരുമാനിച്ചു.
തലശ്ശേരി ഗുരുസമാജം ഹോളിൽ വച്ച് നടന്നസമ്മേളനം
പോണ്ടിച്ചേരി മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. മനീഷ് അദ്ധ്യക്ഷനായി. കെ .അനിൽകുമാർ.സി ഭാസ്കരൻ,എ.കെ.സതീഷ് ചന്ദ്രൻ, എം.വി. പ്രശാന്ത്, പി കെ രാജീവൻ .കെ, സുദേഷ് കുമാർ, സി.എച്ച്. അനൂപ്, കെ ബാലൻ. ടി.അനിൽ, എ. ബാബു , സി കെ സുശീല.കെ വി അജിത.പി പി വിജോയ്,പ്രഭാകരൻ മാങ്ങാട്, എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : അനിൽ കുമാർ.കൂവ്വപ്പാടി ( പ്രസി), വി. ഭാസ്ക്കരൻ (സെക്ര), രാഘവൻ മണാട്ട് (ഖജാ)
#tag:
തലശ്ശേരി