ബിജെപി കല്യാശ്ശേരി മണ്ഡലം ബൂത്ത് പ്രസിഡണ്ട് ബാബുവിനാണ് വെട്ടേറ്റത്. ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിക്കുന്നു. സംഘർഷത്തിന് സാധ്യത കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പഴയങ്ങാടി കല്യാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് അടുത്തുവച്ചാണ് ബാബുവിനെ വെട്ടേറ്റത്. പരിക്കേറ്റ ബാബുവിനെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു