ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ പ്യൂൺ ജയേഷിനെതിരെ ആണ് ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. സ്ഥലകച്ചവടത്തിനെ ആസ്പദമായ സംഭവത്തേ തുടർന്ന് ആണ് ഒരു കൂട്ടം ഗുണ്ടകൾ മാരകായുധങ്ങളുമായി സ്കൂളിൽ എത്തി ജയേഷിനെ കൊന്നു കളയും എന്ന് ഭീക്ഷണിപ്പെടുത്തിയതും ആക്രമിച്ചതും.
ഇതിനെതിരെ കേരള വിദ്യാഭ്യാസ ചട്ടപ്രകാരം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്ന് എയിഡഡ് സ്കൂൾ മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ തലശ്ശേരി വിദ്യാഭ്യാസജില്ലാ കമ്മിറ്റി സ്കൂൾ അധികൃതരോടാവശ്യപ്പെട്ടു
കണ്ടാലറിയുന്ന 7 പേർക്കെതിരെ ജയേഷ് മട്ടന്നൂർ പോലീസിൽ പരാതി സമർപ്പിച്ചു. മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.