തളിപ്പറമ്പ് അള്ളാംകുളത്തെ കുളത്തിൽ കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. അള്ളാംകുളം സ്ട്രീറ്റ് നമ്പർ-5 ലെ പി കെ സക്കരിയ്യ - മുർഷിദ ദമ്പതികളുടെ മകൻ മുഹമ്മദ് നാദിഷ് (16)ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. തളിപ്പറമ്പ് സർസയ്യിദ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഉടൻ തളിപ്പറമ്പ് സഹകരണാശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശ്രദ്ധിക്കുക : വിദ്യാർത്ഥികൾക്ക് സ്കൂൾ അവധി നൽകിയിരിക്കുന്നത് കുളത്തിനും
പുഴയിലും മുങ്ങി കുളിക്കാനും കളിക്കാനും അല്ല.. അപകടങ്ങൾ ഒഴിവാക്കുവാൻ
വേണ്ടിയാണ് അപകടങ്ങൾ ക്ഷണിച്ചു വരുത്താതിരിക്കുക
