🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳കണ്ണൂര്‍: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍ ഡി ക്ലാര്‍ക്ക് (കാറ്റഗറി നമ്പര്‍ : 503/2023) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ആഗസ്റ്റ് 17 ന് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ നടത്തുന്ന ഒബ്ജക്ടീവ് ടൈപ്പ് ഒ.എം.ആര്‍ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിലെ നടക്കാവ് ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് (സെന്റര്‍ നം.1391) എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് കാരപ്പറമ്പ ഗവ. എച്ച്എസ്എസ് എന്ന കേന്ദ്രത്തിലും,
നടക്കാവ് ഗവ. ഗേള്‍സ് എച്ച്എസ്എസ് (പ്ലസ് ടു സെക്ഷന്‍), നടക്കാവ് സബ്.പി.ഒ, (സെന്റര്‍ നം.1392) എന്ന പരീക്ഷാ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴിക്കോട് ഗവ. മോഡല്‍ എച്ച് എസ്എസ് (പ്ലസ് ടു സെക്ഷന്‍) എന്ന കേന്ദ്രത്തിലും പഴയ പരീക്ഷാ കേന്ദ്രത്തിന്റെ അഡ്മിഷന്‍ ടിക്കറ്റുമായി യഥാസമയം ഹാജരായി പരീക്ഷ എഴുതേണ്ടതാണ്.
ഇത് സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. എസ്എംഎസ് അയച്ചതായും പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
