മാഹി: പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജ് ആഭ്യന്തര വിദ്യാഭ്യാസ വകുപ്പ് മന്ത്രി എ നമശിവായം സന്ദർശിച്ചപ്പോഴാണ് യൂണിവേഴ്സിറ്റി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിവേദനം നല്കിയത്.
മാഹി എം എൽ എ രമേശ് പറമ്പത്ത്, റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ എന്നിവരും മന്ത്രിയെ അനുഗമിച്ചു. യൂണിവേഴ്സിറ്റി സെൻ്റർ സന്ദർശിച്ച വിദ്യാഭ്യാസ മന്ത്രിക്ക് പ്രിൻസിപ്പൾ ഡോ. രാജൻ ആറന്മുള കണ്ണാടി ഉപഹാരമായി നല്കി ആദരിച്ചു.പരിമിതമായ സൗകര്യമുള്ള വാടകക്കെട്ടിടത്തിലാണ് നിലവിൽ മാഹി കേന്ദ്രം പ്രവർത്തിക്കുന്നത്.
വിദ്യാർഥികൾക്ക് വിദേശരാജ്യങ്ങളിൽ അടക്കം ഏറെ തൊഴിൽ സാധ്യതയുള്ള തൊഴിലധിഷ്ഠിത ബിരുദ ബിരുദാനന്തര കോഴ്സുകൾ ആണ് മാഹി കേന്ദ്രം കമ്മ്യൂണിറ്റി കോളേജിൽ ഉള്ളത്. സാധാരണ ബിരുദ കോഴ്സുകളിൽ നിന്നും വ്യത്യസ്തമാണ് മാഹി കേന്ദ്രത്തിലേത് ഉള്ളതെനും യൂണിവേഴ്സിറ്റി പ്രിൻസിപ്പൾ പറഞ്ഞു.ബി കോം കോഴ്സിൻ്റെ ഭാഗമായി കോ-ഓപ്പറേറ്റീവ് മാനേജ്മെൻറ് കൂടിയുള്ളതിനാൽ തൊഴിൽ സാധ്യത ഏറെയാണ്.
ബിബിഎ കോഴ്സിൻ്റെ ഭാഗമായി ലോജിസ്റ്റിക്ക്, എയർലൈൻ ആൻഡ് കാർഗോ മാനേജ്മൻ്റ് എന്നിവയുമുണ്ട്.2017 മുതൽ ബീവോക്ക് ഫാഷൻ ടെക്നോളജി, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ എന്ന ബിരുദ കോഴ്സുകൾ തുടങ്ങി.
2022 മുതൽ ബീവോക്ക് ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടറി അസിസ്റ്റൻഡ് ബിരുദ കോഴ്സും എംവോക്ക് ഫാഷൻ ടെക്നോളജി ബിരുദാനന്തര ബിരുദ കോഴ്സുകൾ തുടങ്ങിയിട്ടുണ്ട്.
ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടറി അസിസ്റ്റൻറ് കോഴ്സിൽ 40% പ്രായോഗിക പരിശീലനവും 60% തിയറിയുമാണ് പഠിപ്പിക്കുന്നത് എല്ലാ ബിവോക്ക് കോഴ്സുകൾക്കും ഒരു മാസത്തെ നിർബന്ധിത പ്രായോഗിക പരിശീലനം ബന്ധപ്പെട്ട വിഷയത്തിൽ ഉള്ള തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങളിൽ നിന്നും നൽകുന്നുണ്ട്.
പരിശീലനം ലഭിക്കുന്നതിനാൽ പരിശീലനം കഴിഞ്ഞാലുടൻ കോഴ്സുകൾ ജോലി ലഭിക്കുന്ന സാഹചര്യമാണുള്ളത് സ്വന്തം കെട്ടിടവും ക്യാമ്പ് സൗകര്യങ്ങളും ആയാൽ കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ മാഹി കേന്ദ്രത്തിൽ തുടങ്ങും മാഹി കേന്ദ്രത്തിലെ പരിമിതികൾ കാരണം നേരത്തെ ഉണ്ടായിരുന്ന എം എ എക്കോണോമെട്രിക്സ്, എം ഫിൽ കോഴ്സുകൾ മാഹി കേന്ദ്രത്തിൽ നിന്നും സർവകലാശാലയിലേക്ക് മാറ്റിയിരുന്നു.കെട്ടിടം നിർമിക്കുവാൻ അനുകൂലമായ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്കി.