മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മാങ്ങാട്ടിടം പഞ്ചായത്തിലെ ദുരിതബാധിതർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു കൊണ്ട് ചൊക്ലി അസോസിയേഷൻ മാതൃകയായി. ദുരിതബാധിതരെ സഹായിക്കാനുള്ള ജില്ലാ അസോസിയേഷന്റെ തീരുമാനം ഹൃദയത്തിൽ ഏറ്റുകയും ഒരു ദിവസം കൊണ്ട് മുപ്പതോളം കിറ്റുകൾ സമാഹരിക്കുകയും ജില്ലയിലേക്ക് കൈമാറുകയും ചെയതു.
കരിയാട് നമ്പ്യാര്‍ HS,
പെരിങ്ങതൂർ. എന്‍, എ,എം HS, രാമവിലാസം HS,കുന്നുമ്മല്‍ UP,
ചോതവുർ HS, ഓറിയന്റ് HS, ഒളിവിലം HS, കിടഞി യു.പി എന്നീ സ്കൂളുകൾ കൈകോർത്തു കൊണ്ടാണ് സാഹോദര്യത്തിന്റെ ഉറവ വറ്റാത്ത ഈ ഉദ്യമം വിജയിപ്പിച്ചത്.
ചൊക്ലി ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ സമാഹരിച്ച കിറ്റുകൾ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ADC ഗോപിനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ മലബാർ ക്രൂ റോവർ നിതിനിന് കൈമാറുകയും ചെയ്തു. സബ് ജില്ലയിലെ യൂണിറ്റ് ലീഡർമാർ ചടങ്ങിൽ പങ്കെടുത്തു.
പ്രശാന്ത് മാസ്റ്റർ. പ്രദീപ് കിനാത്തി. അനില്‍ കുമാര്‍, അര്‍ജുന്‍, രജനി ടീച്ചർ, സബിൻ പി , നൗഷാദ് പി സി അമൽ നിഷ ടീച്ചർ, അജേഷ്, നിഖില്‍ ,ജീജ ഭായ് പങ്കെടുത്തു..
ഈ ഉദ്യമത്തിൽ മനസ്സറിഞ്ഞ് സഹായിച്ച എല്ലാ സ്കൂളുകൾക്കും ലോക്കൽ അസോസിയേഷന് കരുത്തേകി പ്രവർത്തിച്ച മുഴുവൻ
യൂണിറ്റ് ലീഡേഴ്സിനും ഈ അവസരത്തിൽ ചൊക്ലി ലോക്കൽ അസോസിയേഷൻ നന്ദി പറഞ്ഞു
