അഞ്ചരക്കണ്ടി :സംസ്ഥാന സർക്കാറിന്റെ ആർദ്രകേരളം പുരസ്കാരത്തിന് ജില്ലയിൽ അഞ്ചരക്കണ്ടി പഞ്ചായത്തിന് മുന്നാംസ്ഥാനം. രണ്ടുലക്ഷം രൂപയാണ് പുരസ്കാരത്തുക. പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്രമായ ആരോഗ്യ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരം. പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം, ആയുർവേദ, ഹോമിയോ ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനവും കണ്ണാടിവെളിച്ചത്തെ കുടുംബാരോഗ്യ കേന്ദ്രം നൽകി വരുന്ന സേവനങ്ങളും വിലയിരുത്തി. രോഗിപരിചരണം, പ്രതിരോധപ്രവർത്തനം, ബോധവൽക്കരണം, ശുചിത്വപരിപാലനം, മാലിന്യസംസ്കരണം എന്നിവയിൽ മികച്ച മുന്നേറ്റം കാഴ്ചവച്ചു. ഗർഭിണികൾക്കും കുട്ടികൾ ക്കുമുള്ള ക്ലിനിക്ക്, വയോജന ക്ലിനിക്ക്, മാനസികാരോഗ്യ ക്ലിനിക്ക്, ശ്വാസകോശക്ലിനിക്ക്, കൗമാര കുട്ടികൾക്കുള്ള ക്ലിനിക്ക്, ജീവിതശൈലി രോഗനിർണയ ക്ലിനിക്ക്, സാന്ത്വന പരിചരണ ക്ലിനിക്ക്, ഗൃഹ കേന്ദ്രീകൃത രോഗി പരിചരണം എന്നിവയും നല്ല നിലയിൽ സംഘടിപ്പിച്ചു. ജൈവ, അജൈവമാലിന്യ ങ്ങളുടെ തരംതിരിച്ചുള്ള സംസ്കരണം എന്നിവ കുറ്റമറ്റ രീതിയിൽ നടക്കുന്നു. സംസ്ഥാന സർക്കാറിൻ്റെ വിളർച്ചാ പ്രതിരോധ ക്യാമ്പയിൻ പഞ്ചായത്ത് പ്രസിഡന്റ് കെ പി ലോഹിതാക്ഷൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും വിവിധ വിഭാഗം ആരോഗ്യപ്രവർത്തക രും നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടം.
