Zygo-Ad

കൂത്തുപറമ്പ് നഗരസഭാ ഓഫീസിൽ ലിഫ്റ്റ് ഒരുങ്ങുന്നു



കൂത്തുപറമ്പ് :നഗരസഭാ ഓഫീസ് കെട്ടിടത്തിൽ ലിഫ്റ്റ് സ്ഥാപിക്കുന്നു. കൂത്തുപറമ്പ് നഗരസഭാ ഓഫീസ് കെട്ടിടം ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് 34 ലക്ഷം രൂപ ചെലവിൽ ലിഫ്റ്റ്
സ്ഥാപിക്കുന്നത്. അങ്കമാലി അറ്റ്ലസ് എലിവേറ്റേഴ്‌സ് ലിമിറ്റഡാണ് നിർമാണം ഏറ്റെടുത്തത്. വിവിധ ആവശ്യങ്ങൾക്ക് നഗരസഭാ ഓഫീസിലെത്തുന്നവർക്ക് മുകൾ നിലയിലെത്തനുള്ള പ്രയാസം കണക്കിലെടുത്താണ്

നഗരസഭയുമായി ബന്ധപ്പെട്ട സെമിനാറുകളും മറ്റ് പരിപാടികളും മുകൾനിലയിലെ വി കെ സി ഹാളിലാണ് നടക്കാറ്. ഇത് പലപ്പോഴും വയോജനങ്ങൾക്ക് ഉൾപ്പെടെ പ്രയാസം സൃഷ്ടിച്ചിരുന്നു. തുടർന്നാണ് ഭരണസമിതി ലിഫ്റ്റ് സ്ഥാപിക്കണമെന്ന ആശയവുമായി മുന്നോട്ടുവന്ന ത്. താഴത്തെ നിലയിൽ ഫ്രണ്ട് ഓഫീസ് സംവിധാനവും രണ്ടാം നിലയിൽ സെക്ഷൻ ഓഫീസുകളും നഗരസഭാ ചെയർമാന്റെ ചേമ്പറും മൂന്നാം നിലയിൽ നഗരസഭാ കൗൺസിൽ ഹാളും ഏറ്റവും മുകളിലായി വികെസി ഹാളുമാണുള്ളത്. മൂന്ന് നിബന്ധിപ്പിച്ചുള്ള ലിഫ്റ്റിന്റെ നിർമാണം പൂർത്തിയാക്കുന്നതോടെ നഗരസഭാ ഓഫീസിലെ ത്തുന്നവർക്കും സൗകര്യമാകും.

വളരെ പുതിയ വളരെ പഴയ