Zygo-Ad

എടച്ചേരിയിൽ സ്കൂൾ ബസ്സും പ്രെവറ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

 


ഓർക്കാട്ടേരി: എടച്ചേരി പോലീസ് സ്റ്റേഷന് സമീപം സ്കൂൾ ബസ്സും പ്രെവറ്റ് ബസ്സും കൂട്ടിയിടിച്ച്  അഞ്ച് വിദ്യാർത്ഥികൾക്കും ബസ്സ് ഡ്രൈവർക്കുമാണ് പരിക്ക്.

 ഓർക്കാട്ടേരി എം എം സ്കൂളിലെ മിനി ബസ്സും വടകര നാദാപുരം റൂട്ടിലോടുന്ന ജാനകി ബസ്സുമാണ് കൂട്ടി ഇടിച്ചത് .ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസ്സ് ഇലക്ട്രിക്ക് പോസ്റ്റിൻ്റെയും ബസ്സിൻ്റയും ഇടയിൽ കുടുങ്ങിയ കാരണം സ്കുൾ ബസ്സിൻ്റെ ഡോർ ഫയർഫോഴ്സ് എത്തിവെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളേയും ഡ്രൈവറേയും പുറത്തെടുത്തത്.

 പരിക്ക് പറ്റിയ വരെ വടകര ആശുപത്രിയിലേക്ക് മാറ്റി ഇന്ന് രാവിലെ ഏകദേശം 8.30 മണിയോടുകൂടിയാണ് സംഭംവം. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിവ് ° എടച്ചേരി പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വളരെ പുതിയ വളരെ പഴയ