Zygo-Ad

കൂത്തുപറമ്പിൽ മക്കളെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ

 


കൂത്തുപറമ്പ്: പന്ന്യോറയിൽ യുവതി രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽചാടി മക്കൾ മരിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ.

ബിഹാർ സ്വദേശിനി ഖുശ്‌ബു(23)യാണ് കൂത്തുപറമ്പ് ഇൻസ്പെക്ടർ കെ വി ഹരിക്കുട്ടനും സംഘവും അറസ്റ്റുചെയ്തത്. രാജമണി (മൂന്നര), അഭിരാജ് (ഒന്നര)എന്നിവരാണ് മരിച്ചത്.

 വാടകവീട്ടിൽ താമസിക്കുന്ന യുവതി കുടുംബകലഹത്തെ തുടർന്ന്  രണ്ട് മക്കളെയു മെടുത്ത് കിണറ്റിൽച്ചാടുക യായിരുന്നു. കൂത്തുപറമ്പ് അഗ്നിരക്ഷാ സേനയെത്തി മൂന്നുപേരെയും പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടികൾ മരിച്ചു. ചികിത്സയിലായിരുന്ന യുവതി സുഖം പ്രാപിച്ചതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ