ചെറുവാഞ്ചേരി: ബഹളം വെച്ച് കാറിൽ സഞ്ചരിച്ച് അഭ്യാസ പ്രകടനം നടത്തിയ യുവാക്കളെ പോലീസ് തിരയുന്നു. ചെറുവാഞ്ചേരി ടൗണിലൂടെ ഹോൺ മുഴക്കിയും കാറിൻ്റെ ഡിക്കി തുറന്നു വച്ച് അതിലിരുന്ന് വീഡിയോ ചിത്രീകരിച്ചും സഞ്ചരിച്ച യുവാക്കളെയാണ് പോലീസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പാനൂർ ഭാഗത്തു നിന്നും രണ്ടു കാറിലായി സഞ്ചരിച്ച ഇവർ യാത്രയിലുടനീളം ഹോൺ മുഴക്കുന്നുണ്ടായിരുന്നു. കണ്ണവം ഭാഗത്തേക്ക് പോയ കാറുകൾ അര മണിക്കൂറിനു ശേഷം തിരിച്ച് പോയി. കാറിൻ്റെ ഡിക്കി തുറന്ന് വച്ച് രണ്ടു പേർ അതിലിരുന്ന് മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നുണ്ടായിരുന്നു. കണ്ണവം പോലീസ് അന്വേഷണം ആരംഭിച്ചു.
