ആസിഫ്അലി കേരള സൂപ്പർ ലീഗിൽ കണ്ണൂർ വാരിയേഴ്‌സ് ഉടമ


 കൊച്ചി: പൃഥ്വിരാജിന് പിന്നാലെ സൂപ്പർ ലീഗ് കേരളയിൽ ക്ലബ് ഉടമയായി ആസിഫ് അലിയും. സൂപ്പർ ലീഗ് കേരള ടീമായ കണ്ണൂർ വാരിയേഴ്‌സിന്റെ ഉടമയായാണ് ആസിഫ് അലി എത്തുന്നത്. ക്ലബിൽ നിക്ഷേപം നടത്തിയതിൽ സന്തോഷമുണ്ടെന്നും കേരളത്തിന്റെ കായിക മേഖലയ്ക്ക് തനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും ആസിഫ് അലി പറഞ്ഞു.

കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി ഡയറക്ടർ ഡോ. എം. പി ഹസൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രോപ്പ് എംഡി മൈപ് ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്‌സി പ്രൊമോട്ടർ ഷമീം ബക്കർ എന്നിവരാണ് കണ്ണൂർ വാരിയേഴ്‌സിൽ ആസിഫ് അലിയുടെ സഹ ഉടമകൾ. നേരത്തെ നടൻ പൃഥ്വിരാജ് ഫോഴ്സ് കൊച്ചിയെ സ്വന്തമാക്കിയിരുന്നു.

തൃശൂർ ആസ്ഥാനമായ തൃശൂർ മാജിക്ക് എഫ്സിയിൽ പ്രമുഖ സിനിമാ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനും നിക്ഷേപമുണ്ട്. സെപ്തംബർ ആദ്യ വാരമാണ് സൂപ്പർ ലീഗ് കേരളയ്ക്ക് തുടക്കമാകുന്നത്.

വളരെ പുതിയ വളരെ പഴയ