ചതയ ദിനാഘോഷവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

മാഹി: ഗുരു ജയന്തി സ്മരണയിൽ എസ് എൻ ഡി.പി. മാഹി യൂണിയന്റെ ആഭിമുഖ്യത്തിൽ ചതയ ദിനാഘോഷവും, പ്രാർത്ഥനായോഗവും സംഘടിപ്പിച്ചു.മുൻപുതുച്ചേരി ഡപ്യൂട്ടി സ്പീക്കറും, ദീർഘകാലം എം എൽ എ യും,മാഹി മേയറുമായിരുന്ന വി.എൻ . പുരുഷോത്തമന്റെ പള്ളൂരിലെ വീട്ട് മുറ്റത്ത് സംഘടിപ്പിച്ച പരിപാടി എസ്.എൻ.ഡി.പി. മാഹി യൂണിയൻ ജനറൽ സെക്രട്ടരി സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ചതയ ദിന സന്ദേശം നൽകി. പ്രാർത്ഥനാ യോഗത്തിന് രാജേഷ് അലങ്കാർ കാർമ്മികത്വം വഹിച്ചു.   പി.സി.ദിവാനന്ദൻ, ടി.ശശികുമാർ, കെ.പി. സജീവൻ, എസ്. സൂസി ,ഗംഗാധരൻ അഞ്ചരക്കണ്ടി, വി.വി. സുജ,അച്ചമ്പത്ത് കൃഷ്ണൻ, ഷെറി നേതൃത്വം നൽകി. കെ.വി.ജിനദാസ് സ്വാഗതവും കെ.പി.അനൂപ് നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ