വടകര : വടകര മാഹി കനാൽ നിർമാണ പ്രവൃത്തി തടയുമെന്ന് സ്ഥലം ഉടമകൾ അറിയിച്ചു. കന്നിനട മുതൽ മാങ്ങാംമൂഴി വരെയുള്ള പ്രവൃത്തിക്ക് സ്ഥലം നൽകിയവർ മുഴുവൻ രേഖകളും നൽകിയിട്ടും മാസങ്ങളായിട്ടും തുക ലഭ്യമാകാത്ത സാഹചര്യത്തിലാണ് പ്രവൃത്തി തടയുന്നത്. കൃത്യമായി തുക എന്ന് ലഭിക്കുമെന്ന് അധികൃതർക്കു പറയാൻ കഴിയുന്നില്ല. ഇതിന് പരിഹാരം ഉണ്ടാവുന്നതുവരെ നിർമാണ പ്രവൃത്തി തടയാനാണ് തീരുമാനമെന്നും ഇവർ അറിയിച്ചു.