Zygo-Ad

പൂട്ടാൻ മറന്ന കട പൂട്ടി പാനൂർ പൊലീസിന്റെ കരുതൽ


മട്ടന്നൂർ :കട പൂട്ടാൻ ഉടമ ഏൽപ്പിച്ചത് മറന്ന് ഡ്രൈവർ വീട്ടിൽപോയി കിടന്നുറങ്ങിയപ്പോൾ ലക്ഷങ്ങളുടെ സാധനങ്ങൾ നഷ്ടപ്പെടാതെ കടപൂട്ടി പാനൂർ പൊലീസിൻ്റെ കരുതൽ. ബുധൻ പുലർച്ചെ ഒന്നേകാലോടെ മട്ടന്നൂർ- കൂത്തുപറമ്പ് റൂട്ടിൽ നൈറ്റ് പട്രോളിങ് നടത്തുന്ന പാനൂർ കൺട്രോൾ റൂമിലെ പൊലീസ് സംഘമാണ് മൂന്നാംപീടികയിൽ ഹാർഡ്‌വെയർ ഷോപ്പ് തുറന്നിട്ട നിലയിൽ കണ്ടത്


മോഷണം നടന്നതാണെന്ന സംശയത്തിൽ എസ്ഐ പി കെ അക് ബർ, എഎസ്ഐ പ്രകാശൻ, സീനി യർ സിവിൽ പൊലീസ് ഓഫീസർ സിൽജു എന്നിവർ കട പരിശോധിച്ചു. സാധനങ്ങളൊന്നും കളവുപോയിട്ടില്ലെന്ന് ഉറപ്പിച്ചു. കടയിലുണ്ടായിരുന്ന ഫോൺ നമ്പറിലേക്ക് വിളിച്ചെങ്കിലും
എടുത്തില്ല. തൊട്ടടുത്ത കടയുടെ ബോർഡിലുള്ള നമ്പറിൽ വിളിച്ച് ഉടമ യുടെ നമ്പർ വാങ്ങിയെങ്കിലും നേരത്തെ വിളിച്ച നമ്പർ തന്നെയായിരുന്നു. അപ്പോഴാണ് മൂന്ന് ഷട്ടറിലും പൂട്ടു കണ്ടത്. കടയാകെ പരിശോധിച്ച് താക്കോൽ കണ്ടെത്തി കടപൂട്ടി പൊലീസ് സംഘം മടങ്ങി.

രാവിലെ ഫോണിൽ കണ്ട മിസ് കോളിൽ തിരിച്ചുവിളിച്ചപ്പോഴാണ് ഉടമ നൗഷാദിന് കടപൂട്ടാത്തതും അർധരാത്രി പൊലീസ് കടപൂട്ടി താക്കോലുമായി സ്‌റ്റേഷനിലേക്കു പോയതും മനസിലായത്. ‌സ്റ്റേഷനിലെത്തി താക്കോൽ ഏറ്റുവാങ്ങി. ദേഹാസ്വാസ്ഥ്യ ത്തെതുടർന്ന് ഡ്രൈവറെ ഏൽപ്പിച്ചാണ് വീട്ടിലേക്കു പോയത്. മറ്റു ജീവനക്കാർ പോയപ്പോൾ ഏൽപ്പിച്ച കാര്യം മറന്ന ഡ്രൈവറും അടയ്ക്കാതെ പോകുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ