മാഹി:വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് മാഹിയിലെ സർക്കാർ ജീവനക്കാർ,.
ഇന്നലെ വൈകുന്നേരം മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്ന് മെഴുക് തിരി കൊളുത്തി മൗനമാചരിച്ചു.
മാഹി എം.എൻ.എ രമേഷ് പറമ്പത്ത്, റീജനൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ,മാഹി പോലീസ് സൂപ്രണ്ട് ജി ശരവണൻ ,സി ഐ എസ് ഷണ്മുഖൻ, പള്ളൂർ എസ് ഐ റെനിൽ കുമാർ എന്നിവർ സംസാരിച്ചു.
മാഹിയിലെ മുഴുവൻ പോലീസ് സേനാംഗങ്ങളുടെയും ഒരു ദിവസത്തെ വേതനം വയനാട്ടിലെ ദുരിതാശ്വാസനിധിയിലേക്ക് നൽകുമെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു
#tag:
മാഹി