ചൊക്ലി: ദുരിതമഴയിൽ സർവ്വതും നഷ്ട്ടപ്പെട്ട വയനാടിനെ ചേർത്തുപിടിച്ച് ചൊക്ലിയിലെ പാട്ടുപെട്ടിയുടെ പ്രവർത്തകർ. ചൊക്ലി - പാനൂർ മേഖലകളിലെ പൊതുപരിപാടികളിൽ ശ്രുതിമധുരമായ ഗാനങ്ങളാലാപിച്ചുകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ പാട്ടുപെട്ടിയുടെ സംഘാടകർ ചൊക്ലിയിലെ ബാലസംഘം പ്രവർത്തകരും രക്ഷാധികാരികളുമാണ്. സമ്മേളനവേദികളിൽ സ്വാഗതഗാനങ്ങൾ ആലപിച്ച് ബാലസംഘം പാട്ടുപെട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
സഹജീവികളുടെ ജീവനും ജീവിതവും തകർത്തെറിഞ്ഞ പ്രകൃതി ദുരന്തത്തിൽ പെട്ടുപോയ വയനാട്ടിലെ പ്രിയപ്പെട്ടവർക്ക് സഹായമെത്തിക്കുന്നതിനായി പാട്ടുപെട്ടി പ്രവർത്തകർ ജനങ്ങളിലേക്ക് ഇറങ്ങി. ഇമ്പമേറും ഗാനങ്ങൾ വീണ്ടും ആലപിച്ചു. ചൊക്ലിയിലെ വീഥികളിലൂടെ പാട്ടുപെട്ടിയുടെ പാട്ടുപെട്ടിയോടൊപ്പം കൂട്ടുകാരും സഞ്ചരിച്ചു. സുമനസ്സുകൾ അവർക്ക് കൈയ്യയച്ച് സംഭാവനകൾ നൽകി.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എ ശൈലജയാണ് പരിപാടി ഉദ്‌ഘാടനം ചെയ്തത്. ഫെബിൻ, ശ്രീലക്ഷ്മി, ഗോപിക ഗോകുൽദാസ്, ഇപ്ഷിത, സായ എസ് ശ്യാം, സാൻവിയ കൃഷ്ണ, റോണ ചന്ദ്രൻ എന്നീ കൂട്ടുകാർ ഗാനങ്ങൾ ആലപിച്ചു.
കോർഡിനേറ്റർമാരായ ടി.ടി.കെ ഷാജി, അനിൽകുമാർ