Zygo-Ad

പ്രളയ ദുരിതാശ്വാസനിധിയിലേക്ക്കണ്ണൂർ ജില്ലയിലെ യുവ വ്യാപാരികൾ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യും.


കണ്ണൂർ : പ്രളയ ദുരിതബാധിതരെ സഹായിക്കാൻ കണ്ണൂർ ജില്ലയിലെ യുവ വ്യാപാരികൾ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യാൻ കേരള വ്യാപാരി വ്യവസായി ഏകോപസമിതി യൂത്ത് വിങ്ങ് കണ്ണൂർ ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കണ്ണൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ട് കെ എസ് റിയാസ് അധ്യക്ഷത വഹിച്ചു.ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യൂത്ത് വിങ്ങ് പ്രസിഡന്റ് സലിം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. ഏകോപന സമിതി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് എ ജെ റിയാസ് യൂത്ത് വിങ്ങിന്റെ പ്രസക്തിയെ സംബന്ധിച്ച് ക്ലാസെടുത്തു.

വളരെ പുതിയ വളരെ പഴയ