കണ്ണൂര്‍ കോര്‍പറേഷൻ കൗണ്‍സില്‍ യോഗത്തിനിടെ പയ്യാമ്പലം പൊതു ശ്‌മശാനത്തിനെ ചൊല്ലി ബഹളം; അഴിമതി ആരോപണവുമായി പി.കെ രാഗേഷ്


 കണ്ണൂർ : കോർപറേഷൻ കൗണ്‍സില്‍ യോഗത്തിനിടെ പയ്യാമ്പലം വാതക ശ്‌മശാനത്തെ ചൊല്ലി ബഹളം. അജൻഡയ്ക്കു മുൻപെ പയ്യാമ്പലം ശ്മശാനത്തിന്റെ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കാൻ എഴുന്നേറ്റ കോണ്‍ഗ്രസ് വിമതകൗണ്‍സിലർ പി കെ രാഗേഷിനെ മേയർ തടഞ്ഞു.
വാതക ശ്മശാനം സ്ഥാപിക്കുന്നതിന് 57 ലക്ഷം രൂപ ചിലവായെന്നു മേയർ പറഞ്ഞപ്പോള്‍ അതേക്കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിക്കാൻ അനുവാദം നല്‍കാത്തതില്‍ പള്ളിക്കുന്ന്‌ വാർഡിലെ പ്രതിപക്ഷത്തെ കൗണ്‍സിലറായ വി കെ ഷൈജു പ്രതിഷേധിച്ചു.
കയ്യിലുണ്ടായിരുന്ന അജണ്ടയടങ്ങിയ പുസ്തകം മേയറുടെ ഡയസിന് മുകളിലിട്ടാണ് പ്രതിഷേധമറിയിച്ചത്.

പയ്യാമ്പലം പൊതു ശ്മശാനത്തില്‍ നടക്കുന്നത് വ്യാപകമായ അഴിമതിയാണെന്ന് പി.കെ രാഗേഷ് ആരോപിച്ചു. ഇതിനെതിരെ വിജിലൻസില്‍ പരാതി നല്‍കുമെന്ന് രാഗേഷ് അറിയിച്ചു.
മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തില്‍ സർക്കാർ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പരിഹാര അദാലത്തിനെക്കുറിച്ച്‌ വേണ്ട വിധം പബ്ലിസിറ്റി കോർപറേഷൻ നല്‍ കുന്നില്ലെന്ന് പ്രതിപക്ഷത്തെ ടി രവീന്ദ്രൻ ആരോപിച്ചു.

മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തുന്ന മുണ്ടയാട് സ്റ്റേഡിയത്തിന് ചുറ്റും കാട് കയറിയ നിലയിലാണെന്നും കാലത്ത് അവിടെ ശുചീകരണത്തിനെത്തിയ തങ്ങള്‍ക്ക് ഉഗ്രവിഷമുള്ള അണലി പാമ്പിനെ തല്ലിക്കൊല്ലേണ്ടി വന്നുവെന്ന് കൗണ്‍സിലർ ഷാഹിനപറഞ്ഞു. അദാലത്തുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ പബ്ലിസിറ്റികളും കോർപറേഷന്റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്നും മേയർ പറഞ്ഞു. പടന്ന വാഡിലെ ശുചീകരണ പ്രശ്നവുമായി ബന്ധപ്പെട്ട് ശുചീകരണ തൊഴിലാളിയെ സസ്പെന്റ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ കൗണ്‍സിലറുടെ ചോദ്യത്തിന് ഡെപ്യുട്ടി മേയർ വിശദമായി മറുപടി നല്‍കി. സുരേഷ് ബാബു എളയാവൂർ, എം പി രാജേഷ്, അഡ്വ: പി കെ അൻവർ ,പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു

വളരെ പുതിയ വളരെ പഴയ