ധർമ്മടം :സ്വീഡനിലെ ഗോധൻബർഗിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്‌സിൽ ഇരുപതിനായിരം മീറ്റർ അതിവേഗനടത്ത മത്സരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഹസീന ആലിയമ്പത്തിന് ധർമ്മടം പഞ്ചായത്തിന്ടെ നേതൃത്വത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ധർമ്മടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷീജ സെക്രട്ടറി മുഹമ്മദ് ഷാജി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു സ്വീകരണം. സ്ഥിരം സമിതി അധ്യക്ഷന്മാരായ എംപി മോഹനൻ( പഞ്ചായത്ത് ഡെവലപ്മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ) കെ ബിന്ദു ( ക്ഷേമകാര്യ ചെയർപേഴ്സൺ)സി വി പുഷ്പ ( ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ)സന്ദീപ് ദാസ് എന്നിവർ സംബന്ധിച്ചു.
#tag:
തലശ്ശേരി