കൂത്തുപറമ്പ് : പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂളിന് ലഭിച്ച ശുചിത്വ അവാർഡ് തുക വയനാട് ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി വിദ്യാലയം മാതൃകയായി.മട്ടന്നൂർ നഗരസഭയിലെ മികച്ച ശുചിത്വ വിദ്യാലത്തിനുള്ള ഒന്നാം സ്ഥാനം പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂളിനാണ് ലഭിച്ചിരുന്നത്. പതിനായിരം രൂപയും പ്രശസ്തി പത്രവും നഗരസഭയുടെ ശുചിത്വ അംബാസിഡറായ ഡോ. സുമിതാ നായരിൽ നിന്ന് വിദ്യാലയം കഴിഞ്ഞ ദിവസമാണ് സ്വീകരിച്ചത്.അവാർഡ് തുകയായ പതിനായിരം രൂപ സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ ഏറ്റുവാങ്ങി. നഗരസഭാ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ശ്രീനാഥ് അധ്യക്ഷനായി. പി ടി എ പ്രസിഡണ്ട് കെ. ജ്യോതിഷ് , പ്രധാനാധ്യാപകൻ പി.കെ.അനിൽകുമാർ, മദർ പി ടി എ പ്രസിഡണ്ട് സൗമ്യസനൂപ്, കെ.സി. സയീദ്, കെ.കെ.സന്ധ്യ, കെ.ഷിംജ , നന്ദ ബാല എന്നിവർ സംസാരിച്ചു.