പള്ളൂർ: പള്ളൂരിന്റെ സാമൂഹ്യോത്സവമായ ഫ്ലയർ 2024 ന്റെ ഭാഗമായി പള്ളൂരിലെ എസ്.ബി. എച്ച് അക്കാഡമിയും സബർമതി ട്രസ്റ്റും സംയുക്തമായി 5,6,7,8 ക്ലാസിലെ വിദ്യാർത്ഥികൾക്കായി വിദ്യാമൈത്രി അഭിനയ ശില്പശാല സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 9446669970 എന്ന വാട്സാപ് നമ്പറിൽ 30.08.2024 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. തത്സമയ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്നവർക്ക് ചായ, ചെറു കടി, ഉച്ച ഭക്ഷണം എന്നിവയും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. പേര് രജിസ്റ്റർ ചെയ്തവർ പള്ളൂർ പോലീസ് സ്റ്റേഷന് സമീപമുള്ള ആലി ഇംഗ്ലിഷ് മീഡിയം ഹൈ സ്കൂളിൽ 2024 സപ്തംബർ 01ന് ഞായറാഴ്ച രാവിലെ 09.30ന് എത്തേണ്ടതാണ്. വൈകുന്നേരം 04.30 വരെയാകും ശില്പശാല. പ്രവേശനം സജന്യമായിരിക്കും.