Zygo-Ad

ആർട്ടിസ്റ്റ് സതീശങ്കറിന് വേൾഡ് റിക്കാർഡ് സമർപ്പിച്ചു.

 മാഹി: പുതുച്ചേരി സ്കൂൾ ഓഫ് ആർട്സ് മാഹി ശാഖ ഡയറക്ടറും, പ്രമുഖചിത്രകാരിയുമായ കലൈമാമണി സതീ ശങ്കറിന് ടാലന്റ് റെക്കോർഡ് ബുക്കിന്റെ ലോക റെക്കാർഡ് സമ്മാനിച്ചു.

മാഹി വിദ്യാഭ്യാസ മേഖലയിൽ വിവിധ സർക്കാർ വിദ്യാലയങ്ങളിൽ ചിത്രകലാ അദ്ധ്യാപികയായിരിക്കെ, മൂന്ന് പതിറ്റാണ്ട് മുൻപ് താൻ പഠിപ്പിച്ച ആയിരത്തിലേറെ കുട്ടികളുടെ രേഖാ ചിത്രം വരച്ച് ഇത്രയും കാലം കേട്പാട് കൂടാതെ സൂക്ഷിക്കുകയും മാഹി, കോഴിക്കോട് എന്നിവിടങ്ങളിൽ ഈ പോ ട്രൈറ്റുകളുടെ എക്സിബിഷനുകൾ നടത്തുകയും ചെയ്തിരുന്നു.


 മാഹി സി.എച്ച്. ഗംഗാധരൻ സ്മാരക ഹാളിൽ ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ നടന്ന പുരസ്ക്കാര ദാന ചടങ്ങ് പ്രഭാഷകനും ചിന്തകനുമായ എം. ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കലൈമാമണി ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ഗിന്നസ് റെക്കോർഡ് ഹോൾഡേർഡ് കേരള പ്രസിഡണ്ട് ഗിന്നസ് സത്താർ ആദൂർ റെക്കോർഡ് സമർപ്പണം നടത്തി. മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷ എം.എം. തനൂജ, ഗ്രന്ഥകാരൻ ഇ.കെ. റഫീഖ്. വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹി, ചിത്രകാരൻ കെ.എം. ശിവകൃഷ്ണൻ , സംസാരിച്ചു ആർട്ടിസ്റ്റ് സതീ ശങ്കർ മറുമൊഴിയേകി.  ശിൽപ്പി ഗുരുകുലം ബാബു സ്വാഗതവും, കോ - ഓർഡിനേറ്റർ ടി.എം.സുധാകരൻ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ