Zygo-Ad

ട്രോളിങ് നിയന്ത്രണം നീങ്ങി; വിഴിഞ്ഞം തീരത്ത് ആവേശം, വല നിറയെ മീന്‍

തിരുവനന്തപുരം: ട്രോളിങ് നിയന്ത്രണങ്ങൾ നീങ്ങി തീരദേശം ഉണർന്ന് വരുന്നതിനിടെ മത്സ്യത്തൊഴിലാളികൾക്ക് ആവേശമായി വിഴിഞ്ഞം തീരം. ഇത്തവണ വിഴിഞ്ഞത്ത് കയറ്റുമതി സാധ്യതയുള്ള ഇനങ്ങളിൽപെട്ട മത്സ്യങ്ങളെ ധാരാളമായി ലഭിക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഇതിനിടെ വിഴിഞ്ഞത്ത് കൂറ്റൻ തിരണ്ടി മത്സ്യത്തെ കിട്ടി. ഏകദേശം 90 കിലോയുള്ള തിരണ്ടി 8,000 രൂപയ്ക്കാണ് വിറ്റുപോയത്. കയറ്റുമതിക്ക് കൂടുതലും സാധ്യതയുള്ള മീനാണ് തിരണ്ടി.

വരും ദിവസങ്ങളിൽ കൊഞ്ച്, വാള, ചൂര എന്നിവയുടെ വൻ ശേഖരം എത്തുമെന്ന് തൊഴിലാളികൾ പറയുന്നു. ഇവയും കയറ്റുമതി സാധ്യത കൂടുതലുള്ളവയാണ്. ട്രോളിങ് നിയന്ത്രണം കഴിഞ്ഞ് ആദ്യം കടലിൽ പോയവർക്ക് തുടക്കത്തിൽ മത്സ്യലഭ്യത കുറഞ്ഞെങ്കിലും മഴ കിട്ടിയതോടെ വള്ളങ്ങളിൽ നിറഞ്ഞ് മത്സ്യങ്ങൾ എത്തി. തുടർ ദിവസങ്ങളിൽ സീസൺ തുടരുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ഇന്ന് വന്ന വള്ളങ്ങളിൽ കൂടുതലും നിറച്ച് കുഴിയാള ആയിരുന്നു.

വളരെ പുതിയ വളരെ പഴയ