വയനാട് ദുരന്തത്തിനിരയായവർക്ക് ദുരിതാശ്വാസ സഹായമെത്തിക്കാൻ കണ്ണൂർ ജില്ലാ ഭരണകൂടവും, ജില്ലാ പഞ്ചായത്തും നേതൃത്വം നൽകുകയാണ്.
പേമാരിയിലും ഉരുൾപ്പൊട്ടലിലും സമാനതകളില്ലാത്ത ദുരന്തത്തിനിരയായ നിസ്സഹായരായ ജനതയ്ക്ക് സ്നേഹത്തിൻറെ കൈത്താങ്ങ് ആവേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.
ഇതുമായി സഹകരിക്കാൻ താൽപര്യമുള്ള സുമനസുകളായ വ്യക്തികൾ സംഘടനകൾ കളക്ടറേറ്റ് കൺട്രോൾ റൂമിൽ ബന്ധപ്പെടുക. 9446682300.
പ്രത്യേക ശ്രദ്ധയ്ക്ക് - കണ്ണൂർ ജില്ലാ ഭരണകൂടവുമായി സഹകരിച്ച് മാത്രം നിങ്ങളുടെ സഹായഹസ്തം നീട്ടണമെന്ന് അഭ്യർത്ഥിക്കുന്നു. സംഘടനകളും വ്യക്തികളും നേരിട്ട് സഹായവാഗ്ദാനവുമായി നിലവിലെ സാഹചര്യത്തിൽ ചെല്ലുമ്പോൾ അത് ദുരന്തനിവാരണ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ ഇടയുണ്ട്. കൂടാതെ അനാവശ്യമായ ഗതാഗത കുരുക്കിനും മറ്റും കാരണമാകും കൂടാതെ നിലവിൽ ചുരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള താൽക്കാലിക ചെക്ക് പോസ്റ്റ് കടക്കുന്നതിലും ബുദ്ധിമുട്ടുണ്ടാകുന്നതാണ് എന്ന കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്.
