കൊച്ചി: വിദ്യാർത്ഥികൾക്ക് പഠന സമയം കുറവെന്ന് പ്രചരിപ്പിച്ച് അധ്യയന ദിനങ്ങൾ കൂട്ടിയ സർക്കാർ ജൂലെെ 27 ന് വിദ്യാഭ്യാസ കലണ്ടറിൽ ക്ലസ്റ്റർ ദിനമായി രേഖപ്പെടുത്തുകയും ഭരണകക്ഷി അധ്യാപകസംഘടനയുടെ ഡി ഡി ഓഫീസ് മാർച്ചിനു വേണ്ടി ജൂലൈ 20 ലേക്ക് അധ്യാപക പരിശീലനം മാറ്റിവെച്ചത് സർക്കാരിൻ്റെ കപടവാദങ്ങൾ പുറത്തു കൊണ്ടുവരുന്നതാണെന്ന് കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. 20ന് പി എസ് സി യുടെ എൽ പി എസ് ടി പരിക്ഷ നടക്കുന്നതിനാൽ അധ്യാപകർക്ക് പരീക്ഷ എഴുതാനും, ഇൻവി ജലേറ്റർ ഡ്യൂട്ടി ഉള്ള അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കൽ ദുഷ്ക്കരമാകുമെന്നറിഞ്ഞിട്ടും തങ്ങളുടെ സംഘടനയ്ക്കുവേണ്ടി സർക്കാർ പ്രകടിപ്പിക്കുന്ന വൈകാരികത അപമാനകരമാണ്. പൊതുസമൂഹത്തിൽ അധ്യാപകരെ അപമാനിക്കാൻ മന്ത്രിയും സർക്കാരും കോടതിയെ വരെ തെറ്റിദ്ധരിപ്പിക്കുന്ന സർക്കാർ, തങ്ങളുടെ ആളുകൾക്ക് എന്ത് നിയമലംഘനം നടത്താനും സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുമെന്നതിൻ്റെ വ്യക്തമായ തെളിവാണ് പുതിയ നീക്കത്തിലൂടെ പ്രകടമാകുന്നത്.
പൊതുവിദ്യാഭ്യാസത്തെ കുറിച്ച് വ്യക്തമായ കാഴ്ചപാടില്ലാത്ത സർക്കാർ കുട്ടികളെയും അധ്യാപകരെയും വിദ്യാലയങ്ങളെയും ദോഷകരമായി ബാധിക്കുന്ന നീക്കത്തിൽ നിന്നും പിന്തിരിയണമെന്നും സമാധാനപരമായ വിദ്യാലയ അന്തരീക്ഷത്തിന് സാഹചര്യം ഒരുക്കണമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു
.സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ. രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി. ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,പി എസ് മനോജ് , വിനോദ് കുമാർ, പി.എം നാസർ, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവർ സംസാരിച്ചു.
