Zygo-Ad

പ്ലാസ്റ്റിക് കത്തിക്കാൻ തന്തൂരി അടുപ്പ്; തലശേരിയിൽ ഹോട്ടലിന് 5000 രൂപ പിഴ

തലശ്ശേരി: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലശ്ശേരി നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന ക്ലാസിക് റസിഡൻസി എന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. സ്ഥാപന പരിസരത്ത് തരം തിരിക്കാതെ മാലിന്യങ്ങൾ കൂട്ടിയിട്ടതിനും പ്ലാസ്റ്റിക് കത്തിച്ചതിനുമായി മുനിസിപ്പൽ ആക്ട് അനുസരിച്ച് 5000 രൂപ പിഴ ചുമത്തി തുടർന്ന് നടപടി സ്വീകരിക്കാൻ തലശ്ശേരി നഗരസഭയ്ക്ക് സ്ക്വാഡ് നിർദേശം നൽകി. സ്ഥാപനത്തിന് പിറകുവശത്ത് തന്തൂരി മാതൃകയിൽ നിർമിച്ച അടുപ്പിലിട്ട് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ചതായി എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ടെത്തി.

വളരെ പുതിയ വളരെ പഴയ