Zygo-Ad

പിണറായിയിൽ റസ്‌റ്റ് ഹൗസ് വരുന്നു

 

പിണറായി :പിണറായിയിൽ പൊതുമരാമത്ത് വകുപ്പിന്റെ വഴിയോര വിശ്രമകേന്ദ്രം ഒരുങ്ങുന്നു. തലശേരി അഞ്ചരക്കണ്ടി റോഡിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർക്കും ദീർഘദൂര യാത്രക്കാർക്കും സൗകര്യമാകുന്ന വിശ്രമകേന്ദ്രം കമ്പനിമെട്ടയിലെ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണ് നിർമിക്കുക. 

റസ്റ്ററന്റ് ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ 5.8 കോടി രൂപ ചെലവിലാണ് നിർമാണം. ഭൂഗർഭനില ഉൾപ്പെടെ നാലുനിലകളിലായി 34 മുറി, രണ്ട് വിഐപി മുറി കൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവ രണ്ടുഘട്ടങ്ങളിൽ നിർമിക്കും. പ്രവൃത്തിയുടെ ടെൻഡർ പൂർത്തിയായി. പിണറായി ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റീവ്സൊസൈറ്റിക്കാ (പിക്കോസ്)ണ് കരാർ. ആഗസ്തിൽ തുടങ്ങി 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.

വളരെ പുതിയ വളരെ പഴയ