മട്ടന്നൂർ :മട്ടന്നൂർ നായ്ക്കാലിയിൽ റോഡ് തകർന്ന സംഭവം പുനർനിർമ്മാണ നടപടികൾക്ക് വേഗം വയ്ക്കും. റോഡിന്റെ അലൈൻമെന്റ് മാറ്റുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കലിന് കിഫ്ബി അംഗീകാരം നൽകി. ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് സ്ഥലം ഏറ്റെടുക്കലിന് അംഗീകാരം നൽകിയത് എന്ന് കെ കെ ശൈലജ എംഎൽഎ പറഞ്ഞു.
ഗതാഗതം പുനസ്ഥാപിക്കുന്നതിന് വേണ്ടി കഴിഞ്ഞദിവസം കിഫ്ബി കെ ആർഎഫ് ബി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. അലൈൻമെന്റ് മാറ്റുന്നതിനെ സംബന്ധിച്ച് ചർച്ചയുണ്ടായിരുന്നു തുടർന്ന് സ്ഥലം ഏറ്റെടുക്കേണ്ട ഭൂ ഉടമകളുമായി നഗരസഭ അധികൃതർ ചർച്ച നടത്തിയിരുന്നു. ഭൂ ഉടമകളും അനുകൂല നിലപാട് സ്വീകരിച്ചതായാണ്അറിയുന്നത്. ഇതേത്തുടർന്നാണ് എംഎൽഎ ഇടപെട്ട് അലൈൻമെന്റ് മാറ്റുന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് കിഫ്‌ബിക്ക് നൽകിയതും സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു തുടർന്നാണ് ചൊവ്വാഴ്ച കിഫ്‌ബി യോഗം ചേർന്ന് അധികൃതർ അലൈൻമെന്റ് മാറ്റുന്നതിനെ കുറിച്ചുള്ള പ്രൊപ്പോസൽ അംഗീകരിച്ചതെന്ന് എംഎൽഎ ശൈലജ പറഞ്ഞു.
മുമ്പ് റോഡ് നിർമ്മാണ സമയത്ത് ഈ അലൈൻമെന്റ് നോക്കിയിരുന്നു അന്ന് സ്ഥലം ലഭ്യമല്ലാത്തതിനാൽ നടന്നില്ല. എല്ലാ മഴയിലും റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ ആയതോടെയാണ് ഏറ്റവും സുരക്ഷിതമെന്ന നിലയിൽ അലൈൻമെന്റ് മാറ്റുന്നത്. അലൈൻമെന്റ് മാറ്റി റോഡ് ചെയ്യുമ്പോഴും പുഴക്കരയുടെ ഭാഗം ഭിത്തികെട്ടി സംരക്ഷിക്കും. സ്ഥലം ഏറ്റെടുക്കുമ്പോൾ ഭൂ ഉടമകൾക്ക് അതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുംമഴ തുടരുന്ന സാഹചര്യത്തിൽ റോഡ് നിർമ്മാണം സാധ്യമല്ല. മഴ മാറിയാൽ ഉടൻതന്നെ നിർമ്മാണം ആരംഭിച്ചു പ്രവർത്തി പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു.
