Zygo-Ad

ബസുകൾ പയ്യന്നൂർ പഴയ സ്റ്റാൻഡിൽ വരണമെന്ന് നിർദേശം


 കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്കുള്ള ബസുകൾ പലതും പുതിയ ബസ് സ്റ്റാൻഡ് വരെ മാത്രമെ ഓടുന്നുള്ളുവെന്നും പഴയ ബസ് സ്റ്റാൻഡിലേക്ക് വരുന്നില്ലെന്നുമുള്ള പരാതി പയ്യന്നൂർ താലൂക്ക് വികസന സമിതി യോഗത്തിൽ ഉയർന്നു. പയ്യന്നൂർ ടൗണിലും പഴയ ബസ് സ്റ്റാൻഡിലും എത്തേണ്ട യാത്രക്കാർക്ക് ഇതു മൂലം പ്രയാസം ഉണ്ടാകുന്നു.

യാത്രക്കാർ ഓട്ടോ പിടിച്ചോ മറ്റു ബസുകളിൽ കയറിയോ പഴയ ബസ് സ്റ്റാൻഡിലേക്ക് വരേണ്ട സ്ഥിതിയാണ്. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ റോഡ് ട്രാൻസ്പോർട്ട് അധികൃതരോടും പോലീസിനോടും യോഗം ആവശ്യപ്പെട്ടു. താലൂക്ക് പരിധിയിലെ നിരവധി വികസന പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു. കൊരമ്പക്കല്ല് പട്ടികജാതി കോളനിയുടെ വികസനം പൂർത്തിയാക്കുന്നതിന് നിർമിതി കേന്ദ്രം, പട്ടികജാതി വികസന വകുപ്പ്, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് പ്രശ്നം പരിഹരിക്കാൻ യോഗം നിർദേശിച്ചു.

വളരെ പുതിയ വളരെ പഴയ