കോ- ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യുസേഴ്സസ് യൂണിയൻ ലിമിറ്റഡ് (മിൽമ)ക്ക് കീഴിൽ എറണാകുളം മേഖല യൂണിയന്റെ വിവിധ യൂണിറ്റിലേക്ക് നിയമനം നടക്കുന്നു. തൃശൂർ, കോട്ടയം, മൂന്നാർ യൂണിറ്റുകളിലാണ് ഒഴിവുള്ളത്. ഫീൽഡ് സെയിൽസ് റെപ്രസൻറ്റീവ് പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർഥികൾക്ക് അവസരമുണ്ട്. ഉദ്യോഗാർഥികൾക്ക് പരീക്ഷയില്ലാതെ നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുത്ത് ജോലി നേടാം. നിർദ്ദിഷ്ട കരാർ വ്യവസ്ഥ പ്രകാരം താൽക്കാലിക നിയമനമാണ് നടക്കുന്നത്.
യോഗ്യത
കുറഞ്ഞത് 50 ശതമാനം മാർക്കോടെ ഡിഗ്രി. (ഇരുചക്ര വാഹന ഡ്രൈവിങ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം).
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും, അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയും താഴെ പറയുന്ന യൂണിറ്റുകളിൽ / ഡയറികളിൽ എത്തിച്ചേരേണ്ടതാണ്.
തൃശൂർ യൂണിറ്റ്
30-07-2024 രാവിലെ 11 മണി.
ഇന്റർവ്യൂ സ്ഥലം: തൃശൂർ ഡെയറി, രാമവർമപുരം.
കോട്ടയം യൂണിറ്റ്
06-08-2024 രാവിലെ 11 മണി
ഇന്റർവ്യൂ സ്ഥലം: കോട്ടയം ഡയറി, വടവാതൂർ.
മൂന്നാർ യൂണിറ്റ്
13-08-2024 രാവിലെ 11 മണി
ഇന്റർവ്യൂ സ്ഥലം: ഡോ. വർഗീസ് കുര്യൻ ട്രെയിനിങ് സെന്റർ, മൂന്നാർ
കൂടുതൽ വിവരങ്ങൾക്ക്: 0484 2541193, 2556863 ബന്ധപ്പെടുക.
