Zygo-Ad

കണ്ണൂർ ഹജ്ജ് ക്യാംപ് ; ഹാജിമാരുടെ അവസാന സംഘവും തിരിച്ചെത്തി.

 


കണ്ണൂർ : മട്ടന്നൂർ: കണ്ണൂർ എമ്പാർക്കേഷൻ പോയിൻറ് വഴി ഈ വർഷം പരിശുദ്ധ ഹജ്ജിന് പോയ ഹാജീമാരുടെ അവസാന സംഘവും കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തി. വെള്ളിയാഴ്ച രാത്രി 11.45 ഓടെ അവസാന സംഘത്തിലെ 322 ഹാജിമാരാണ് അവസാനമായി വന്നിറങ്ങിയത്. ഹാജിമാർക്ക് വിമാനതാവളത്തിൽ സ്നേഹോഷ്മളമായ വരവേൽപ്പ്നൽകി. സംസ്‌ഥാന ഹജ്ജ് കമ്മിറ്റി മെമ്പർമാരായ മുഹമ്മദ് റാഫി, പി.ടി അക്ബർ ഹജ്ജ് ക്യാംപ് കൺവീനർമാരായ സി.കെ.സുബൈർ ഹാജി, നിസാർ അതിരകം എന്നിവർ ചേർന്നു സ്വീകരിച്ചു.

വളരെ പുതിയ വളരെ പഴയ