അഴിയൂർ:കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ,അഴിയൂർ യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ 2024 ജൂലൈ 28 അഞ്ചാംപീടിക എം. എൽ . പി സ്കൂളിൽ വെച്ച് നടന്നു.
കൺവെൻഷൻ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി മെമ്പർ സി. അപ്പുക്കുട്ടി നിർവഹിച്ചു പ്രായം -രോഗം -, പ്രതിരോധം -പരിഹാരം എന്ന വിഷയത്തെ ആസ്പദമാക്കി ഡോക്ടർ ഭാസ്കരൻ കാരായി ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സ് എടുത്തു .
കൈത്താങ്ങ് വിതരണം, 75 വയസ്സ് കഴിഞ്ഞവരെ ആദരിക്കൽ,അഴിയൂർ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടുവിന് 99% മാർക്ക് വാങ്ങി ഒന്നാം റാങ്ക് കരസ്ഥമാക്കിയ കുമാരി
അസികയ്ക്ക് കാഷ് അവാർഡ് വിതരണം
എന്നിവ നടന്നു .
ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ ടി. കെ .ഭാസ്കരൻ മാസ്റ്റർ, ബ്ളോക്ക് സിക്രട്ടറി വി. പി. സുരേന്ദ്രൻ മാസ്റ്റർ , പി.കെ.ബാലൻ മാസ്റ്റർ , പി .കെ ദാസൻ സി.എച്ച്. മീനാക്ഷി കൺവെൻഷനിൽ സംസാരിച്ചു
