തിരുവങ്ങാട് :തലശേരി നഗരസഭയിലെ പെരിങ്കളം വാർഡ് ഉപതെരഞ്ഞെടുപ്പി നുള്ള പരസ്യപ്രചാരണം സമാപിച്ചു. ചൊവ്വാഴ്ചയാണ് പോളിങ്. കുട്ടിമാക്കൂൽ ശ്രീനാരായണ സ്‌കൂളാണ് പോളിങ് ബൂത്ത്. നഗരസഭാ വൈസ്‌ചെയർമാനായിരുന്ന സിപിഐ എം ഏരിയാകമ്മിറ്റി അംഗം വാഴയിൽ ശശി അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്
എൽഡിഎഫ് സ്ഥാനാർഥിയായി സിപിഐ എമ്മിലെ എംഎ സുധീശൻ മത്സരിക്കുന്നു. യുഡിഎഫ് സ്ഥാനാർഥി പി എൻ പങ്കജാക്ഷനും (കോ എംഎ ൺഗ്രസ്) എൻ സുധീശൻ ഡിഎ സ്ഥാനാർഥി കെ സന്തോഷും (ബിജെപി) മത്സരരംഗത്തുണ്ട്. വാർഡ് രൂപീകരണം മുതൽ എൽഡിഎഫ് മാത്രം ജയിച്ചതാണ് ചരിത്രം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 286 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വാഴയിൽ ശശി ജയിച്ചത്. എൽഡിഎഫ്: 482, ബി ജെപി: 196, യുഡിഎഫ്: 142, എന്നിങ്ങനെയായിരുന്നു വോട്ടു നില.
