വിദ്യാലയ പച്ചതുരുത്തിൻ്റെ ഭാഗമായി കൊളവല്ലൂർ ഹൈസ്കൂളിൽ ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് ( ഫ്രൂട്ട് ഗാർഡൻ)കുന്നോത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ-ലത നിർവഹിച്ചു
അദ്ധ്യാപകർ , വിദ്യാർഥികൾ, പൂർവവിദ്യാർഥികളുടെ കൂട്ടായ്‌മയായ ഹൃദ്യം 99, സ്പോൺസർ ചെയ്ത അത്യുൽപ്പാദനശേഷിയുള്ള മാവ്, പ്ലാവ്, പേര, റംബൂട്ടാൻ, തുടങ്ങി 25 ഓളം ഫലവൃക്ഷ തൈകളാണ് സ്കൂളിലെ 8 സെൻ്റ് സ്ഥലത്ത് നട്ടത്.
ഹരിതകേരളം മിഷൻ്റെ പദ്ധതിയാണ് പച്ചതുരുത്ത്, ചെറുവനങ്ങൾ സൃഷ്ടിക്കുക എന്നതാണ് പച്ചതുരുത്തുകൊണ്ട് ഉദ്ദേശിക്കുന്നത്
ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷജിൽ കുമാർ അദ്ധ്യ ക്ഷത വഹിച്ചു പരിസ്ഥിതി കൺവീനർ
ഉജിഷ ടീച്ചർ സ്വാഗതം പറഞ്ഞു സീനിയർ ഡയറ്റ് ലക്ചറർ ജയദേവൻ മാസ്റ്റർ,
രഞ്ജിത്ത് മാസ്റ്റർ,ഹരിതകേരളം മിഷൻ ജില്ല RP ബാലൻ വയലേരി, പൂർവവിദ്യാർഥികളായ സിസിലി എം , ജിത എന്നിവർ സംസാരിച്ചു
