Zygo-Ad

റോഡരികിലെ കുടിവെളള പൈപ്പ് കണക്ഷനായി കുഴിച്ച കുഴിയിൽ പെട്ടുപോയ ആംബുലൻസിനും വയോധികനായ രോഗിക്കും തുണയേകി യുവാക്കൾ


 മാഹി ജനറൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി  വീട്ടിലേക്ക് മടങ്ങിയ വൃദ്ധർ അടങ്ങിയ കുടുംബം സഞ്ചരിച്ച ആംബുലൻസ് റോഡിൽ പൈപ്പിടാൻ എടുത്ത കുഴിയിൽ താഴ്ന്നുപോയതിനാൽ നടുറോഡിൽ കുടുങ്ങി. മാഹി ചൂടിക്കോട്ട രണ്ടാം വാർഡിലെ തുണ്ടത്തിൽ വീട്ടിൽ ടി.വി തോമസും കുടുംബവുമാണ് വഴിയിൽ കുടുങ്ങിയത്. വിവരമറിഞ്ഞെത്തിയ നിക്സൻ , ജെയ്സൻ , ഷിധിൻ ,റോഹൻ എന്നിവരും സമീപവാസികളും ചേർന്ന് സ്ട്രെച്ചറിൽ എടുത്ത് വൃദ്ധരെ വീട്ടിൽ സുരക്ഷിതരായി എത്തിച്ചു. കൂടുതൽ യുവാക്കളും ഓട്ടോഡ്രൈവർമാരും എത്തി ആംബുലൻസ് പുറത്തെത്തിച്ചു. കനത്ത മഴയെ തുടർന്ന് ചൂടിക്കോട്ട ചോയി മഠം റോഡിൽ കാൽ നട പോലും ദുഃസ്സഹമാണെന്നും അധികൃതർ ഉണർന്ന് അടിയന്തിരമായി അത്യാഹിതങ്ങൾ ഉണ്ടാകുന്നതിനു മുൻപ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വളരെ പുതിയ വളരെ പഴയ