Zygo-Ad

ഏച്ചൂരിൽ റോഡിലേക്ക് മാലിന്യമെറിഞ്ഞത് ചോദ്യംചെയ്ത പോലീസുകാരനെ ആക്രമിച്ചു

 ചക്കരക്കല്ല് : റോഡിൽ മാലിന്യം വലിച്ചെറിഞ്ഞത് ചോദ്യംചെയ്തതിന് കാർയാത്രക്കാർ പോലീസുകാരനെ ആക്രമിച്ചു. ഏച്ചൂർ അശോകൻ പീടികയ്ക്കടുത്ത പാറമ്മൽ ഹൗസിൽ കെ. ബിനുവിനെയാണ് (41) മൂന്നംഗസംഘം ആക്രമിച്ചത്. സിറ്റി പോലീസ് കമ്മിഷണറുടെ കീഴിലുള്ള ഡാൻസാഫ് ടീമിൽ അംഗമാണ് ബിനു.

ബുധനാഴ്ച വൈകീട്ട് ആറേകാലോടെ ഏച്ചൂരിലായിരുന്നു അക്രമം. വലിയന്നൂരിലെ മടപ്പുരക്കൽ ഹൗസിൽ ദീപേഷി(42)ന്റെ നേതൃത്വത്തിൽ മൂന്നുപേരാണ് ആക്രമിച്ചത്.

ഏച്ചൂർ വി.ആർ. കോംപ്ലക്സിന് എതിർവശം റോഡിലേക്ക് കാറിലുണ്ടായിരുന്നവർ മാലിന്യം വലിച്ചെറിഞ്ഞപ്പോൾ ബിനു അത് ചോദ്യംചെയ്തിരുന്നു. ഇതിൽ പ്രകോപിതരായവർ കാറിൽ നിന്നിറങ്ങിവന്ന് ബിനുവിനെ അടിച്ചു പരിക്കേൽപിക്കുകയായിരുന്നു.

ബിനുവിന്റെ പരാതിയിൽ ദീപേഷിനെയും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരെയും ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

വളരെ പുതിയ വളരെ പഴയ