പാനൂർ: വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ നടന്ന പ്രദേശത്ത് സേവന സന്നദ്ധരായി ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് കമ്മറ്റിയും. ബ്ലോക്ക് സെക്രട്ടറി കിരൺ കരുണാകരൻ്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘമാണ് വയനാട്ടിലേക്ക് തിരിച്ചത്.ഇന്ന് ഉച്ചയോടെ പാനൂരിൽ നിന്നും പുറപ്പെട്ട സംഘം മേപ്പാടി കേന്ദ്രീകരിച്ച് എത്തിയ ശേഷം അധികൃതരുടെ നിർദ്ദേശാനുസരണം സേവന മേഖലയിലേക്ക് തിരിക്കും. കനത്ത മഴയെ അവഗണിച്ച് സേവന സന്നദ്ധരായി വയനാട്ടിലെ ദുരന്തമുഖത്തേക്ക്പുറപ്പെട്ട പാനൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ യുവതയ്ക്ക് മാതൃകയായി മാറുകയാണ്.
