Zygo-Ad

കടവത്തൂർ ടൗണിൽ വെള്ളം കയറുന്നത് പതിവാകുന്നു.പരിഹാരം കാണാതെ അതികൃതർ.

 


കടവത്തൂർ ടൗണിൽ വീണ്ടും വെള്ളം കയറി.
കടവത്തൂർ ടൗണിൽ ഈ മഴ ആരംഭിച്ചതിന് ശേഷം നിരവധി തവണ വെള്ളം കയറി. ഇത് പതിവാകുകയാണ്.വാഹനഗതാഗതം നിലച്ചിരിക്കുകയാണ്.പല കടകളും ഭീഷണിയിലാണ്. കടവത്തൂർ ടൗണിനു ചുറ്റുമുള്ള വീടു നിർമാണത്തിലെ അശാസ്ത്രീയതയും ടൗണിലെ കൃത്യമായ ഓവുചാൽ സംവിധാനം ഇല്ലാത്തതുമാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പി ഡബ്യു ഡി റോഡ് ആണ്. റോഡ് നിർമാണത്തിനുള്ള അശാസ്ത്രിയത മൂലം വെള്ളത്തിന് ഒഴുകി പോവാൻ വഴിയില്ലാതായതായിട്ടുമുണ്ട്. ടൗണിലെ വെള്ളക്കെട്ടിന് അടുത്ത വർഷമെങ്കിലും ശാസ്ത്രീയമായ രീതിയിലുള്ള  പരിഹാരം ഉണ്ടാവണമെന്നാണ് ആവശ്യം.

വളരെ പുതിയ വളരെ പഴയ