കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ആയ കണ്ണങ്കോട് നടുക്കണ്ടിമുക്ക് ഭാഗത്ത് ത്രീ ഫേസ് ലൈനിന് മുകളിൽ തട്ടിചാഞ്ഞ് നിന്ന ഉപ്പില മരം അവസരോചിത ജനകീയ ഇടപെടലിലൂടെ മുറിച്ചുമാറ്റിയത് വഴി അപകടം ഒഴിവായി,
അടുത്ത കാറ്റോടുകൂടി പൂർണമായി നിലം പതിച്ചേക്കാവുന്ന അവസ്ഥയിലായിരുന്നു മരം അങ്ങനെ സംഭവിച്ചാൽ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കും അതോടൊപ്പം തന്നെ വൈദ്യുതി ലൈനും പൂർണമായി തകർന്നേക്കാവുന്ന അപകടകരമായ സാഹചര്യമായിരുന്നു വാർഡ് മെമ്പറും നാട്ടുകാരും വിവരമറിച്ചതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ എത്തി ലൈൻ ഓഫ് ചെയ്തതോടെയാണ് പെട്ടെന്ന് തന്നെ മരം മുറിക്കാൻ വഴിയൊരുങ്ങിയത് ,
വാർഡ് മെമ്പർ ഫൈസൽ, കുലോത്ത് കുന്നോത്ത് യൂസഫ് , നടുക്കണ്ടി പ്രദേശത്തെ ജനങ്ങളുടെ സഹകരണത്തോടെയാണ് അപകടകരഹിതമായി മരം മുറിച്ചു മാറ്റിയത്,
