മയ്യഴി :അപകട മേഖലയായി മാറിയ മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് പള്ളൂർ സ്പിന്നിങ് മിൽ ജങ്ഷനിലെ സിഗ്നൽ പോയിൻ്റ് ഒഴിവാക്കാനും സ്പിന്നിങ് മിൽ റോഡിലേക്ക് പുതിയ അടിപ്പാത നിർമിക്കാനും തീരുമാനം. സ്പീക്കർ എ എൻ ഷംസീർ മാഹി അഡ്‌മിനിസ്ട്രേറ്ററുമായും ദേശീയ പാത ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് നടപടി. നിലവിൽ ബൈപ്പാസിൽ പള്ളൂരിൽ സ്പിന്നിങ് മിൽ ജങ്ഷനിൽ മാത്രമാണ് സിഗ്നൽ സംവിധാനം. ഇവിടെ നിരന്തരം അപകടങ്ങളുണ്ടായി. സിഗ്നലിലെ അശാസ്ത്രീയതയും പരാതിയായി. സർവീസ് റോഡുകളിൽനിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളും ഹൈവേയിലൂടെ അതിവേഗത്തിൽ വരുന്ന വാഹനങ്ങളും കൂട്ടിയിടിച്ചാണ് അപകടങ്ങളുണ്ടായത്. ആവശ്യമായ സ്ഥലത്ത് ഫുട്ട് ഓവർ ബ്രിഡ്‌ജ്, നിർമിക്കുന്നത് പരിഗണിക്കണമെന്ന് സ്പീക്കർ യോഗത്തിൽ ആവശ്യപ്പെട്ടു
